Saturday, November 3, 2018

അദ്ധ്യായം ഒന്നിനു മുൻപുള്ള അല്പം തമാശ! (രാഹുൽ ഈശ്വറന്നെ തീവ്രഹിന്ദുത്വവാദിയെ രക്ഷിക്കുന്നവർ! )

പണ്ട് ബ്ലോഗുകൾ ഉണ്ടായിരുന്നപ്പോൾ കുറേയധികം  വ്യാജ സൈറ്റുകൾ വരിക, സ്ത്രീകളെ
കരിവാരി തേക്കുക തുടങ്ങി സ്ഥിരം കലാപരിപാടികൾ ആയിരുന്നു. അന്നൊക്കെ കുത്തി
ഇരുന്ന് ഓരോ പോസ്റ്റിൻ്റെ അടിയിൽ നമ്മളെക്കുറിച്ച് ആയാലും മറ്റു സ്ത്രീകളെക്കുറിച്ചായാലും
പോയിരുന്ന് തിരുത്തൽ ആയിരുന്നു ജോലി.


ബ്ലോഗുകളെക്കുറിച്ച് മലയാളികളുടെ മൂത്രപ്പുരഹാസ്യം എന്ന് പണ്ട് മനോരമയിൽ ഒരു ലേഖനം വന്നത്
ബ്ലോഗിലെ പലരേയും വെകിളി പിടിപ്പിച്ചെങ്കിലും എനിക്ക് അത് സത്യമായിട്ട് മാത്രമാണ് തോന്നിയത്.


ഫേസ്ബുക്ക് ഏകദേശം അതുപോലെ ഒരു മൂത്രപ്പുര ആയിട്ടുണ്ട്. അല്ലെങ്കിൽ ആവാൻ കിണഞ്ഞ്
ശ്രമിക്കുന്നുണ്ട്. പലരുടേയും വിചാരം ഈ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുക അവർക്ക് മാത്രം സാധിക്കുന്ന
ഒന്നാണെന്നാണ്.


നേരവും കലാവാസനയും ഒക്കെ ആവോളം ഉള്ള ആർക്കും ചെയ്യാവുന്നതേയുള്ളൂ ഇതൊക്കെ.


വന്ന അന്ന് മുതൽ എന്നെ ഓടിച്ച് വിടുക എന്നതായിരുന്നു കുറച്ച് മലയാളി ആണുങ്ങടെ ജീവിത
മിഷൻ തന്നെ. പ്രധാനമായും ഞാൻ ഇവരോട് ഒന്നും സംസാരിക്കുന്നില്ല എന്നാണ് പരാതി.
ഒന്ന് മൈൻ്റാക്കുന്നു പോലുമില്ല. സത്യമാണ്… അവർക്ക് അതിൽ വിഷമം ഉണ്ടാവും :(


എന്തെയ്യാം.. ഞാൻ ഇങ്ങിനെ ആയിപ്പോയി… എന്നോട് ക്ഷമിക്കണം.. ക്ഷമിക്കില്ലേ… :(


ഒരു ചേട്ടൻ്റെ വിഷമം കണ്ടോ? ഞാൻ എന്നെക്കുറിച്ച് പച്ചക്കള്ളം എഴുതി വെച്ചിരിക്കുന്ന ഒരു
പോസ്റ്റിൽ ഇന്ന് കാലത്തെ അല്പം നേരം കിട്ടിയപ്പൊ ഒന്ന് അന്വേഷണാത്മക പത്രപ്രവർത്തനം
നടത്താം എന്ന് കരുതി ഇറങ്ങിയതാണ്.. പണ്ട് കുറച്ച് നാൾ ഇതായിരുന്നു പ്രധാന ജോലി...


എനിവേ,
അപ്പോഴാണ് അതിൽ ഒരു ചേട്ടൻ്റെ മുഖം എങ്കിയോ പാത്ത മാതിരി എന്നോരു തോന്നൽ.
മിക്കവരേം മറന്ന് പോവുന്ന എനിക്ക്, ഇതൊരു മുഖം വെണ്ണിലാവ് പോലെ തെളിയുന്നു…
ഈ ചേട്ടനാകട്ടെ എന്നെക്കുറിച്ച് പച്ചനുണ ഓടി നടന്ന് കമൻ്റുന്നു…
അപ്പൊ ഇതാരാ എന്ന് ഒന്ന് നോക്കി, ചാറ്റ് വിൻഡോ ഒന്ന് നോക്കി.


മിക്ക മലയാളി ആണുങ്ങളുടേം പച്ചക്കള്ളങ്ങൾ ആ ചാറ്റ് വിൻഡോ ഒന്ന് തുറന്ന് നോക്കുന്നതോട്
കൂടി തീരും. അമ്മാതിരി നൊലോളിയല്ലേ..


അപ്പൊ ഈ ചേട്ടൻ എന്നെക്കുറിച്ച് ഓടി നടന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കള്ളങ്ങൾ ഇത്..




അതിനു കുറേ അധികം നാൾ മുൻപ്... ചേട്ടൻ ചാറ്റ് ചെയ്യാൻ ശ്രമിച്ചതും ഞാൻ താല്പര്യം കാണിക്കാത്തതിനും ഈ സ്കീൻ ഷോട്ട്.





:( ചേട്ടൻ്റെ സങ്കടം കണ്ടോ. എനിക്ക് മനുഷ്യപറ്റില്ല എന്ന്... :( ശോ ശാഡ്..

എനിക്ക് മനുഷ്യ പറ്റ് വെക്കാൻ ഞാൻ കോർസിനു പോവുന്നുണ്ട് ചേട്ടാ, അതു വരെ ക്ഷമിക്കില്ലേ...
ഇടക്കിടക്ക് ഓരോ പ്രശ്നം വരുമ്പൊ അതിങ്ങനെ ഭയങ്കര സൗണ്ടിൽ തെളിയും... ഇപ്പൊ കുറച്ച് സ്ത്രീകളും കൂടിയിട്ടുണ്ട്. അതാണല്ലോ.. അധികാരം എവിടെയുണ്ടോ അവിടെ ഒന്ന് കയറിക്കൂടി ചക്കര കുടത്തിൽ കയ്യിടാൻ സ്ത്രീകളും മടിക്കാറില്ല. 

ഒരു കാര്യം പറയാം ഈ മലയാളി ആണുങ്ങൾക്ക് ഭയങ്കര ഓർമ്മയാണ്. പത്തു കൊല്ലം മുന്നെ
ഒരെണ്ണം കൊടുത്താലും ആ നൊലോളി തീരില്ല.

പൊതുവേ സ്ക്രീൻ ഷോട്ട് ഇടാനൊക്കെ എനിക്ക് മോറൽ എതിക്സ് പ്രശ്നങ്ങൾ ഉണ്ട്.
എന്തേലും കാണിക്കട്ടെ, ഇവരൊന്നും എന്നെ ബാധിക്കാറുൻപോയിട്ട് മറ്റൊരു ക്ലിക്കിൽ
തീരാവുന്നതേയുള്ളൂ എന്നറിയാം..


പക്ഷെ ഇത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇന്ന് തുടങ്ങിയതാണ്. അതൊന്ന് എഴുതുന്നതിനു
മുൻപ് അല്പം പോപ്‌കോൺ ആവാം…!


Reference: Profile Link: https://www.facebook.com/bcboaz?ref=br_rs

Sunday, September 27, 2015

ദാണ്ടെടാ പിടിയെടാ ഫാസിസം വരുന്നുണ്ടെടാ....

അങ്ങിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ "നമ്മുടെ" രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിൽ ഫാസിസം പെട്ടെന്ന് വരവറിയിച്ചെന്ന്. ഇത്രയും നാളും മുല്ലപ്പെരിയാർ നമ്മൾ പിടിച്ച് കെട്ടി വെച്ചിരുന്നതുപോലെ നമ്മളങ്ങ് അതിർത്തി കടത്തി വെച്ച് ഇങ്ങോട്ടടുക്കണ്ട്രാ എന്ന് ഗർജ്ജിച്ച് വെച്ചോണ്ടിരുന്നതാണ്. അപ്പഴാണ് ഏതോ സ്വാമിക്ക് കേരള അതിർത്തി കടക്കണമെന്ന് വെളിപാടുണ്ടായതു.

പ്രബുദ്ധ ജനത ജാഗരൂകരായി. ഉള്ളതുപറയാമല്ലോ, എത്ര ജാഗയും രൂഗയും ഒക്കെ ഉണ്ടെങ്കിലും മലയാളി ആണ്ത്തം ഏതു ആന്റി ഫാസിസ്റ്റ് നിലവിളീടെ മുന്നിലും ഒരു സ്ത്രീ മുന്നേ ഓടുന്നുണ്ടെങ്കിൽ അപ്പൊ സഡൻ ബ്രേക്കിടും.  പിന്നെ സ്ത്രീയെ അടിമുടി ഒന്നു പരിശോധിക്കും. പിന്നെ ഫേസ്ബുക്കിനെക്കാളും കഷ്ടമാണ് ഐഡിന്റിഫിക്കേഷൻ പരേഡ്. 

മതം? 

ജാതി? 

ജെൻഡർ? (പെണ്ണ് തന്നേ? നട്ടെല്ലിൽ എല്ല് കൂടുതൽ കാണപ്പെടുന്നുണ്ടല്ലോ)

ബുദ്ധി?  (ഹഹഹ, ഇല്ലാന്നറിയാം എന്നാലും ഒന്ന് കേക്കാനാ)

സീരിയൽ കാണാറുണ്ടോ?

ഞങ്ങടെ ബാറിലും തീറ്റയിലും എപ്പോഴും സാന്നിദ്ധ്യം? ഓ മൈ ഗോഡ്! അപ്പൊ ഞങ്ങളിത്രയും നാൾ സംഘം ചേർന്ന് പടച്ചു വിട്ട ബുദ്ധി(മുട്ടുകൾ) ഒന്നും ഭവതി ഇതുവരെ കേട്ടിട്ടില്ലാന്നാ?

എനി വീഡിയോസ്? ച്ചേ? ഒരു ഫോട്ടോ ലീക്ക് പോലുമില്ല?

ചെറുപ്പത്തിലേ നീ ഞങ്ങളിലൊരുത്തനെ വല്ലോം പറഞ്ഞിട്ടുണ്ടോ? (നിന്റെ ചാരിത്ര്യവും ചരിത്രവും ചാരിതാർത്ഥ്യവും ഞങ്ങൾ പൊക്കി ഇരിക്കും - ഇതു ഇന്റർനെറ്റ് യുഗമാണെടീ പേണ്ണേ)

ഇതെല്ലാം പാസ്സായാലേ ഞങ്ങളീ മലയാളീ ബ്രോസ് കണ്ണെടുക്കൂ പിന്നെ. 

അപ്പോൾ പ്രശ്നം കലാം പുസ്തകം എഴുതിയതു ഞങ്ങൾ സഹിച്ചു, അത്തേഹം പിന്നെ പുസ്തകം എഴുതണ്ടായോ, അതു പിന്നെ ആണുങ്ങളായാ അല്പസ്വല്പം അവസാന കാലങ്ങളിൽ ആത്മീയത പൂകീയെന്നിരിക്കും. പിന്നെ സ്വാമി, ആ സ്വാമി പണ്ടേ വിഡ്ഡിയാണ് എന്ന് ഞങ്ങൾ എഴുതിതള്ളിയതാണ് -- (അല്ലെങ്കിൽ ഞങ്ങടെ ഏതെങ്കിലും സ്വതന്ത്ര സ്ഥാനർത്ഥി ആയിരിക്കണം), അതുകൊണ്ട് ഞങ്ങൾ കാര്യമാക്കാറില്ല എന്ന് മാത്രമല്ല, അതിർത്തിക്കപ്പറുത്തെ ഒരു പ്രശ്നവും ഞങ്ങളീ ഫാസിസ്റ്റുകളെ ഓടിക്കുന്ന തിരക്കിൽ കാര്യമാക്കിയിട്ടില്ല, കേരളത്തിലെ തായം കളിയിലാണ് താല്പര്യം. 

അപ്പോൾ ഇനി ആകെ പ്രതി ശ്രീദേവിയേയുള്ളൂ. ടീ പെണ്ണേ, നീ വിക്കിപോലും വായിക്കാണ്ട് ഒരു പുസ്തകമെടുത്ത് തർജ്ജമെയഴുതി "സുഖിച്ച്" അതിന്റെ കാശും കൈപറ്റി. നിനക്ക് അങ്ങട് ത്യജിച്ചൂടായിരുന്നോ? ആ, അതു പറ്റില്ല അല്ലേ? അപ്പോൾ പിന്നെ നീ ഈ ഗ്രാംഷി എന്ന് കേട്ടിട്ട് പോലുമിണ്ടാവില്ല. ഹൊ! ഞാനും ഗ്രാംഷിയും..സയ്ദുദും ഒക്കെ മഹരാജാസിലെ വാകമരത്തിൽ.. അല്ല വേണ്ട നൊസ്റ്റാൾജിയ പൈങ്കിളിയായി ഞങ്ങൾ പ്രഖ്യാപിച്ചതാ (വല്ലവന്റേം നൊസ്റ്റാൾജിയ എന്റെ പട്ടി കേക്കും, എന്റെ തന്നെ ഞാൻ ഫേസ്ബുക്കിൽ പറഞ്ഞ് തീർന്നിട്ടില്ല അപ്പഴാ)

അപ്പ ടി ഇങ്ങോട്ട് നോക്ക്. നീ അങ്ങിനെ ആ സ്വാമിയെ പറ്റിച്ചു അല്ലേ, കൂടെ കറന്റ് ബുക്സിനേയും. അതായതു നിനക്ക് കാശ് തന്ന് നിന്നെക്കൊണ്ട് ബുക്കെഴുതിപ്പിച്ചിട്ട് നിനക്ക് സ്വാമിയോടൊപ്പം ഇരിക്കണെമെന്ന്. നീ എഴുതിയ പ്രസംഗം പറയാൻ പറ്റാത്തേന്റെ ഇച്ഛാഭംഗം.... സൈഡിൽ എവിടെങ്കിലും കസേര ഉണ്ടായിരുന്നെകിൽ നീ ഫാസിസത്തിനെതിരെ മുണ്ടില്ലായിരുന്നു. പക്ഷെ ഇപ്പ നീ അങ്ങിനെ ഫാസിസത്തെനെതിരെ ഹിന്ദുത്വ പിടിമുറുക്കുന്നതിരെ ഒന്നും ഞങ്ങളീ ചേട്ടന്മാർ ഉള്ളപ്പോൾ മിണ്ടണ്ടാട്ട.. അവിടെ ഇരി. ദിതൊക്കെ പറയാൻ ഞങ്ങ മലയാളി ആണത്വം മീശപിരിച്ചിരിപ്പുണ്ട്.  കൂടെ ഞങ്ങക്ക് സാറാ ജോസഫും ഉണ്ട്. (കേരളത്തിൽ "ഫെമിനിസ്റ്റ്" പുസ്തകങ്ങൾ എഴുതിയിട്ടുൺട്ടാ)

നീയൊക്കെ കൂടി ആത്മീയത നടത്തി നടത്തി സ്വാമിയെ വലുതാക്കിയിട്ട് പിന്നെ കസേര കിട്ടിയില്ലെന്ന് മിണ്ടുന്നോ? കറന്റ് ബുക്കേട്ടനെ കൊക്കരോക്കോ ചെയ്യുന്നോ? ഇനീപ്പൊ ഈ കൊക്കരക്കോ കണ്ട് "സാംസ്കാരിക ഫാസിസം" അതിർത്തി കടന്ന് വന്നാൽ? ഒ മൈ!

അവനവനോട് കാട്ടുന്ന ലിംഗവിവേചനം വിളിച്ച് പറയാൻ മലയാളി ആണുങ്ങൾ തുറക്കുന്ന ആ രസീത് കൗണ്ടർ തേടി അലയുകയേ നിവർത്തിയുള്ളൂ ശ്രീദേവി എസ് കർത്താ! 

Sunday, May 31, 2015

ഒരു കുഞ്ഞി എൽസാ വസന്തം

അങ്ങിനെ ഇരിക്കേ കുഞ്ഞി പിറന്നാൾ ആഘോഷിക്കുന്ന ഒരു ചെറിയ സ്ത്രീ രത്നം എന്റെ കയ്യിൽ തടഞ്ഞു.

പണ്ട് ഫുഡ് ബ്ലോഗ് തുടങ്ങിയത്, സാധാരണ മലയാളി വിഭവങ്ങൾ ഒന്നും കാണാത്തപ്പൊ എന്നാ ശരി കപ്പേം മീനേം കുറിച്ചൊക്കെ ആരെങ്കിലും എഴുതണ്ടേ കരുതിയിട്ടിരുന്നു. പിന്നെ അതിന്റെ സംസ്ഥാന സമ്മേളങ്ങൾ, കരിമീൻ പൊള്ളിച്ചതു മുതൽ കുട്ടനാടൻ താറാവ് റോസ്റ്റ് വരെ ഓൺലൈനിൽ ഒഴുകിയപ്പോൾ എഴുത്ത് ബോറടിച്ചു. മലയാളത്തിൽ ഫുഡ്പോസ്റ്റുകൾ എഴുതിയിട്ടുമില്ല. അതോണ്ട് അതിലാവട്ടെ അടുത്ത അങ്കം.

അപ്പോൾ പറഞ്ഞ് വന്നതു, കുഞ്ഞി പിറന്നാളുകാരികളിൽ ഒരാൾ, ഫ്രോസൺ എന്ന സിനിമ മൂവായിരം പ്രാവശ്യം കണ്ട് റെക്കോർഡിട്ട ഒരു ചെറുതു, എൽസ ആകണം എന്ന് മാത്രം കരുതി ജീവിക്കുന്നവൾ.

ഫ്രോസൺ ആരും ഇതുവരെ കണ്ടിട്ടില്ലെങ്കിൽ കാണേണ്ട സിനിമയാണ്. പതിയാവുള്ള രാജകുമാരൻ രക്ഷിക്കുന്നതിൽ നിന്നു രണ്ട് സ്ത്രീകളുടെ കഥയാണ്. ഡിസ്നിയുടെ കുറേക്കാലത്തിനു ശേഷമുള്ള ഒരു ഫെമിനിസ്റ്റ് തീം സിനിമയാണ്. ഈ ലോകത്തിൽ എവിടെ ചെന്നാലും ലെറ്റ് ഇറ്റ് ഗോ എന്ന് കുഞ്ഞിക്ടാങ്ങൾ പാടി പാടി അതു ഒരു ഗംഭീര ഹിറ്റുമാക്കി.

അപ്പോൾ ഫ്രോസൺ തന്നെ പാർട്ടിയുടെ തീം. നീലയും വെള്ളയും മാത്രമക്കാതെ മുഴുവൻ സിനിമേടെ സ്ക്രിപ്റ്റ് തന്നെ തീം ആക്കി.

പണ്ടൊക്കെ ഒരുപാട് സമയം കളഞ്ഞ് പകുതി വെന്ത് പാർട്ടീടെ സമയം ആവുമ്പൊ തളർന്ന് കുത്തി ആണ് മിക്കതും കഴിയുക. അതിൽ നിന്ന് ഞാൻ ഒരു ഒന്നന്തരം ഓർഗനൈസറായി. മിനിമം ഇരുപത്തഞ്ച് വലിയ ആളുകൾക്കും പിന്നെ പത്തു പതിനാലു കുട്ടികളും അടങ്ങുന്ന സെറ്റിനു നല്ല പ്ലാൻ ചെയ്തു എനിക്കിപ്പൊ ഒരു ഇവന്റ് നടത്താൻ പറ്റും.

ആദ്യം പ്ലാൻ ചെയ്യുമ്പോൾ തന്നെ സ്കെച്ചുകൾ വരക്കും. നോട്ട്സ് എഴുതും. ഒരുമാസം മുൻപ് ഞാനിതു തുടങ്ങണം. കാരണം എനിക്ക് നല്ല ബുദ്ധിമുട്ടുള്ള ജോലിയും അധികം സമയം വീക്കെന്റ് ഒന്നും കിട്ടാത്തതു കാരണം എനിക്ക് നല്ല അഡ്വാൻസ് പ്ലാനിങ്ങ് വേണം. കൂടാതെ പെട്ടെന്നൊക്കെ എന്റെ സ്കെഡ്യൂൾ മാറാറുമുണ്ട്. അങ്ങിനെ ഞാൻ നോട്സ് എഴുതി തുടങ്ങി, ആരെയൊക്കെ വിളിക്കണം, എത്ര കുട്ടികൾ എന്ന് ആദ്യം ലിസ്റ്റിട്ടു.

എന്നിട്ട് പിറന്നാളുകാരിയെക്കൊണ്ട് തന്നെ കാർഡുകൾ ഉണ്ടാക്കിപ്പിച്ചു. അപ്പോൾ അവരുടെ ഇന്വോൾവെമെന്റ് ഉണ്ടാവും. നാലു വയസ്സിനിപ്പുറം മിക്ക ജോലികളിലും അവരുടെ ഇന്വോൾവ്മെന്റ് വേണമെന്നുള്ളത് നല്ല കാര്യമായി എനിക്ക് തോന്നാറുണ്ട്. കുട്ടികൾ കുട്ടികൾ അല്ല, ചെറിയ അഡൾട്ട്സ് ആണെന്നാണ് എന്റെ മതം. 

അതുകൊണ്ട് ബഡ്ജറ്റ് അടക്കം അവരുമായി പങ്ക് വെക്കും. എന്തൊക്കെ ഒഴിവാക്കം എന്തൊക്കെ നന്നാക്കം തുടങ്ങി. നല്ല രസമാണ് കുട്ടികളുടെ ഇൻപുട്ട്. 

അങ്ങിനെ പ്ലെയിൻ കാർഡുകൾ വാങ്ങി അതിൽ കട്ട്മാർക്കുള്ളവയിൽ കളർ പെൻസിൽ കൊണ്ട് അടിക്കാനുള്ള ജോലി രണ്ട് കുട്ടികളെ ഏൽപ്പിച്ചു. ആദ്യത്തേതും രണ്ടാമത്തേതും ഒക്കെ കുളമായെങ്കിലും മൂന്നാമത്തെ ഒക്കെ ആയപ്പൊ അവരു കളി പഠിച്ചു. അതുകൊണ്ട് എക്സ്റ്റാ കാർഡുകൾ കരുതണം.

അതിന്റെ ഇടക്ക് അക്ഷരം എഴുതാൻ അറിഞ്ഞൂടെങ്കിൽ തന്നെ അഡ്രസ്സ് എഴുണം എന്ന വാശിപ്പുറത്ത് ഒരു ലഹളയും  പുറപ്പെട്ടിരുന്നു. പിന്നെ ഉണ്ണിയാർച്ചകൾക്ക് പഞ്ഞമില്ലാത്ത കുടുമ്മായതുകൊണ്ട് സകല ലഹളയും ചോക്കളേറ്റ് കപ്പ് കേക്കിൽ ഒതുക്കാൻ പറ്റും.

പിന്നെ പിറന്നാളിനു വരുന്ന എല്ലാവർക്കും ഗിഫ്റ്റ് ബാഗ് കൊടുക്കുന്ന പതിവുണ്ട്. അവരു വന്നതിനു നന്ദിയും പിന്നെ പിറന്നാളിനു കൂടിയതിന്റെ ഒരോർമ്മക്കും. ഇതു കടയിൽ നിന്നു വാങ്ങുന്നതൊക്കെ സ്റ്റാൻഡേർഡ് ആയതിനാൽ അങ്ങിനെ വേണ്ട എന്നു വെച്ചു. എന്നിട്ട് ബ്രെസലെറ്റുകൾ ഉണ്ടാക്കം എന്ന് പ്ലാനാക്കി. വെള്ളയും നീലയും പിന്നെ സില്വർ മുത്തുകൾ, ലോക്കറ്റ് പീസ്, ഹോപ്പ്, ലവ് അങ്ങിനെ വിവിധ കാര്യങ്ങളും വാങ്ങി. ഒരു മാസം മുന്നേ ഇരുപത്തഞ്ച് ബാഗുകളിൽ നിറക്കാൻ ബ്രേസ്ലെറ്റുകൾ കുട്ടികളും ചേർന്നു ഇരുന്നു ഉണ്ടാക്കി. തീരെ ചെറുതങ്ങൾ ഉണ്ടെങ്കിൽ മുത്തു വായിൽ പോവാണ്ട് നോക്കണം. അല്ലെങ്കിൽ അവിടെന്ന് അടുത്ത് എമർജെൻസി ആശുപത്രി എവിടെയാ ഉള്ളേന്ന് നോക്കി വെക്കണം. കണ്ണ് തെറ്റിയാ ലോകം വിഴുങ്ങുന്ന ഇനങ്ങളാണ്.

ഇനി രണ്ട് ആഴ്ച മുൻപ് പ്രെറ്റ്സൽ കോട്ടഡ് ക്യാൻഡി ഉണ്ടാക്കി. നേരത്തെ ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം നേരത്തെ ചെയ്തു വെക്കാൻ ആണ് ക്യാൻഡി ഉണ്ടാക്കിയതു. ക്യാൻഡി കേടാവുകയുമില്ല, ഗിഫ്റ്റ് ബാഗിൽ നിറക്കാൻ നല്ല സാധനവുമാണ്.

അതുകൊണ്ട് പ്രെറ്റ്സെൽ വാങ്ങി, ഉരുക്കിയ നീല ക്യാൻഡിയിൽ മുക്കി, പിന്നെ സില്വർ ഷുഗർ കൊണ്ട് കോട്ട് ചെയ്തു അതു ഡ്രൈ ആക്കി ബ്യാഗിൽ നിറച്ച് ടൈ ചെയ്തു ആ പരിപാടി മുഴുവനാക്കി.

അടുത്തതു ഭക്ഷണം ഐറ്റം പ്ലാൻ ചെയ്തു. ഭക്ഷണം എന്ന് പറയുമ്പോൾ പ്രധാനമായും ഡിസേർട്ട് ടേബിളാണ്. കേക്ക് കട്ട് ചെയ്യുന്ന ടേബിൾ മുഴുവൻ തീം ആയി അലങ്കരിക്കും.

ആ ടേബിളിനു പുറകിലായി തൂക്കാൻ സ്ക്രീൻ ഉണ്ടാക്കാൻ, പ്ലാസ്റ്റിക് ടേബിൾ കവർ വാങ്ങിയിട്ട് അതിൽ ഗ്ലൂ സ്പ്രേ ചെയ്തു അതിൽ വെള്ളി തിളക്കം പടർത്തി. ഇങ്ങിനെ ചെയ്തത് സ്ക്രീൻ വാങ്ങിക്കാനുള്ള കാശ് മുതലാക്കാനുമാണ്, മാത്രല്ല ഇങ്ങിനെ ചെയ്താൽ കുട്ടികൾക്കും രസ്മാണ്. പിന്നെ ടേബിൾ സെറ്റ് ചെയ്യുന്നതിന്റെ ചിത്രം അടക്കം വരച്ച് എവിടെയൊക്കെ എന്തൊക്കെ ഇരിക്കണം എന്ന് പ്ലാൻ ചെയ്തു സ്കെച്ച് ചെയ്തു. ഇങ്ങ്നിനെയൊക്കെ ആദ്യമേ ചെയ്യുമ്പോൾ എനിക്ക് മനസ്സിൽ തന്നെ ഒരു ഓർഗനൈസ്ഡ് പ്ലാനിങ്ങ് വരും. ഇന്ന ജോലി ഇന്നതു എന്ന് ഒരു സ്റ്റ്രക്ചർ വരും.

സിനിമയുടെ മുഴുവൻ തീം രണ്ട് രാജകുമാരികളുടെ കഥയാണ്. അപ്പോൾ രണ്ട് കേക്ക് ഉണ്ടാക്കാൻ തീരുമാനിച്ച, ഒരെണ്ണം ചോക്ലേറ്റ് ഫ്രോസ്റ്റിങ്ങ് കൊണ്ട് തീർത്ത ആരെൻഡേൽ കൊട്ടാരം. പിന്നെ മഞ്ഞ് കൊണ്ട് മൂടിയ എൽസ ഓടിപ്പോയ നോർത് മൗണ്ടനിലെ കൊട്ടാരം. അതിനു ബട്ടർക്രീം ഫ്രോസ്റ്റിങ്ങും കൊട്ടാരത്തിന്റെ ജനലുകൾക്ക് ഷുഗർ ഗ്ലാസ്സും ചെയ്തു. പിന്നെ മുഴുവൻ സ്നോ ഷുഗർ ഡസ്റ്റും ചെയ്തു. ഇതു രണ്ട് ദിവസം മുൻപാണ് ചെയ്തതു.

വലിയ വാതിലിന്റെ ആകൃതിയിൽ ഷുഗർ കുക്കി ഉണ്ടാക്കിയിട്ട്, അതു ബേക്ക് ചെയ്യുമ്പോൾ നീലയും പച്ചയും ഹാർഡ് ക്യാൻഡി പൊടിച്ചിട്ടാണ് ഷുഗർ ഗ്ലാസ്സ് ഉണ്ടാക്കിയതു. വെക്കുന്ന എല്ലാ ഐറ്റവും തിന്നാൻ സാധിക്കണം എന്ന് എനിക്ക് നിർബന്ധമാണ് കേക്ക് ഉണ്ടാക്കുമ്പോൾ.


പണ്ട് വലിയ കേക്കുകൾ ഉണ്ടാക്കി അതു ഐസ് ചെയ്തു നടു ഒടിയുമായിരുന്നു കൂടാതെ ഒരുപാട് വേസ്റ്റും. പിന്നെ മുഴുവൻ പഞ്ചസാരേടെ കളിയല്ലേ. അതുകൊണ്ട് അതൊക്കെ നിറുത്തി ചെറിയ ആരു ഇഞ്ച് കേക്കുകൾ മാത്രമേ ഇപ്പോൾ ഉണ്ടാക്കാറുള്ളൂ. അതാവുമ്പോ ഐസിങ്ങ് ഒക്കെ പാരാവാരം വേണ്ട താനും. പണ്ടത്തെ എന്റെ ഫുൾ ഷീറ്റ് കേക്ക് പാനൊക്കെ ഇപ്പൊ ചിക്കൻ ബേക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നതു. :). കേക്കുകൾ ഒരു ആഴ്ച മുന്നേ ബേക്ക് ചെയ്തു ഐസിങ്ങ് ചെയ്തു വെച്ചു. പിന്നെ ബാക്കി കാലത്തെ ചെയ്താൽ മതിയായിരുന്നു.



അങ്ങിനെ രണ്ട് കേക്കായാല്ലോ. ഇനി വേണ്ടതു ട്രോൾസ് ആണ്. ആരെൻഡെയിലേക്കുള്ള മടക്കത്തിലും ഒക്കെ ട്രോൾസ് പ്രധാനികളാണ്. അപ്പോൾ അവരെ ചെറിയ ചുവന്ന പൊട്ടോറ്റാ ബേക്ക് ചെയ്തു പെപ്പർ ക്രഷ് ചെയ്തു മൂടി പിന്നെ പുതിന ചമ്മന്തു തലയിൽ തൊപ്പി പോലെ കൊടുത്തു. എന്നിട്ട് ചോക്ലേറ്റ് ഫ്രോസ്റ്റിങ്ങ് കേക്കിന്റെ അടുത്തു ട്രോൾസും വെച്ചു. പിന്നെ ബ്ലൂ കോൺ ചിപ്പ്സ്  കൊണ്ട് എൽസേടെ മാതാപിതാക്കൾ പോയ കപ്പൽ ഉണ്ടാക്കണമെന്ന് കരുതിയതു നടന്നില്ല :(



പിന്നെ ഉണ്ടാക്കിയതു ക്രിസ്റ്റോഫിന്റെ റെയിൻഡീറിനെയാണ്. അതിനു ചോക്ക്ലേറ്റ് കപ്പ് കേക്ക് ഉണ്ടാക്കി, റ്റ്വിസ്റ്റർ ക്യാൻഡി കൊണ്ട് കൊമ്പു കുത്തി, ചോക്കലേറ്റ് ഫ്രോസ്റ്റിങ്ങ് പടർത്തി, രണ്ട് ഐ ക്യാൻഡിയും ഒരു ഓറിയോ കുക്കിയും അതിനു മുകളിൽ ഒരു ചോക്കലേഡ് ഡിപ്ഡ് ഫ്രൂട്ടും വെച്ചു. കൊമ്പ് മുഴുവൻ ചെറുതങ്ങളെക്കൊണ്ട് വെപ്പിച്ചു. കപ്പ് കേക്കുകൾ ഒരു ദിവസം മുന്നേ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചു. ഏതു പാർട്ടി അടുക്കുന്തോറും ഫ്രിഡ്ജിൽ സ്ഥലം ഉണ്ടാക്കുക ഒരു പ്രധാന ഐറ്റമാണെന്ന് ഇത്രയും നാളുകൊണ്ടുള്ള ഡിവല്പെമെന്റാണ്..

കുടിക്കാനുള്ള പഞ്ചിനു വനില്ല ഐസ്ക്രീമും പ്ലെയിൻ സോഡയും കൂടെ ബ്ലൂ ബെറീസും ഇട്ടിരുന്നു. ഫ്രോസൺ ഡ്രിങ്ക് ആയി. 


മറ്റൊരു സുന്ദരമായ ഐറ്റം ബ്ലൂ ജെൽ ആയിരുന്നു. എൽസ നടക്കും വഴി മുഴുവൻ സ്നോ ക്രിസ്റ്റൽസ് അതിന്റെ താഴെ ഐസിനു നീലനിറമായിരുന്നു. അതുകൊണ്ട് നല്ല ക്ലിയർ ബ്ലൂ ജ്യൂസും ജെലറ്റിനും ഉപയോഗിച്ചു ബ്ലൂ ജെല്ലോ ഉണ്ടാക്കി. ഇതു ഒരു ദിവസം മുന്നേ ഉണ്ടാക്കി വെക്കാൻ പറ്റി.

ക്രിസ്റ്റോഫിന്റെ റെയിൻഡീറിനു കഴിക്കാൻ ക്യാരറ്റ് ഡിപ്പ്. കൂടാതെ ട്രോൾസിന്റെ മഷ്രൂം വെളുത്ത കോളിഫ്ലവറും ചെറുതായി ബ്ലാഞ്ച് ചെയ്തു അതും ടേബിളിൽ വെച്ചു. ഇതു പത്തു മിനുട്ടിന്റെ പരിപാടിയായതുകൊണ്ട് അന്നേ ദിവസമാണ് ചെയ്തതു.

മാർഷ്മെല്ലോ കൊണ്ട് ഒലാഫിനെ ഉണ്ടാക്കണമെന്ന് വിചാരിച്ചതു നടന്നില്ല. തലേന്ന്  ചെയ്യണമെന്ന് കരുതിയതാണ്. രാത്രി മുഴുവൻ സ്കെഡ്യൂൾ തെറ്റി ഉറക്കം പോലും നടക്കാഞ്ഞതിനാൽ അതു സ്കിപ് ചെയ്തു.

നീലയും വെള്ളയും അല്ലാത്തതൊക്കെ ആറേൻഡേൽ കൊട്ടാരത്തിന്റെ അടുത്തും നീലയും വെള്ളയും എല്ലാം നോർത്ത് മൗണ്ടൻ കൊട്ടാരത്തിന്റെ ഡിലും വെച്ച് ലെറ്റ് ഇറ്റ് ഗോ ആയിരം തവണ പാടി കേക്ക് മുറിച്ച് ഒരു സ്ത്രീ രത്നത്തിനെ രണ്ട് മാസം അടക്കി വെക്കാനുള്ള പരിപാടി ചെയ്തു :)

കൊറച്ചും കൂടി ഒക്കെ ഒന്നു പ്ലാൻ ചെയ്തായിരുന്നെങ്കിൽ എന്നുണ്ട്. ഈ പെട്ടെന്നുണ്ടാവുന്ന കോളുകളും ഇഷ്യൂസും ഒക്കെ കൂടിയുള്ള സമയം ഇടണം ഇനി അടുത്ത ഇവന്റുകൾക്ക്. എന്നാലും അധികം വേസ്റ്റേജ് ഉണ്ടാവാതെ ഒരു തീം എന്നാൽ കളർ മാത്രമല്ലാതെ ഒരു സ്ക്രിപ്റ്റ് തന്നെ തീം ആക്കിയത് ആദ്യമായിട്ടാണ്. അതിന്റെ ഒരു ത്രില്ലുണ്ട്. 

ഇനീം ഇതൊക്കെ പെർഫക്റ്റ് ആക്കണം. നല്ലവണ്ണം പെർഫെക്ഷൻ കുറവുണ്ട്. തിന്നാനുള്ളല്ലേ പെർഫെക്ഷൻ ഇത്രമതി എന്നൊരു ചിന്ത പണിചെയ്തു പകുതി എത്തുമ്പോ കയ്യൗം കാലും കഴക്കുമ്പൊ ഉണ്ടാവുന്നതു നിറുത്തിയാ ഞാൻ നന്നാവും :)